ബെംഗളൂരു: പ്രയാസങ്ങള്‍ മാറാന്‍ സമീപിച്ച ബെംഗളൂരു സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃശൂര്‍ പെരിങ്ങോട്ടുകരയിലെ ക്ഷേത്ര ജീവനക്കാരന് അറസ്റ്റില്‍. ടി.എ അരുണിനെ(40) ബെംഗളൂരു ബെല്ലന്തൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 38-കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ മാറാന്‍ വഴിതേടി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതി. ആരോ മന്ത്രവാദം ചെയ്തതാണ് പ്രശ്നകാരണമെന്നും ദുഷ്ടശക്തികളെ ഒഴിവാക്കാന്‍ പൂജചെയ്യണമെന്നും അരുണ്‍ ഉപദേശിച്ചു.
തുടര്‍ന്ന് യുവതിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ വീഡിയോ കോള്‍ ചെയ്യുകയും പിന്നീട് ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇതിന്റെ വീഡിയോ പകര്‍ത്തുകയും ലൈംഗികാവശ്യത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ രണ്ടുകുട്ടികള്ക്കെതിരേ മന്ത്രവാദം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ജൂണ്‍ 13-നാണ് യുവതി ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.
SUMMARY: Temple employee arrested for raping a young woman who came to resolve the problem
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…