ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ. ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതിയുടെ കീഴിലുള്ള ഗണപതിക്ഷേത്രത്തിലെ പൂജാരി ഗുരുരാജ് ആചാരാരെയാണ് അറസ്റ്റ് ചെയ്തത്.
ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ഇത്തവണത്തെ മൈസൂരു ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ചതിനെക്കുറിച്ച് ഓൺലൈൻ ചാനലിലാണ് മുഖ്യമന്ത്രിയെക്കുറിച്ച് മോശം പരാമർശംനടത്തിയത്. സംഭവത്തിൽ കേസെടുത്ത കെങ്കേരി പോലീസ് പിന്നീട് ഇദ്ദേഹത്തെ ബെംഗളൂരുവില്‍ വച്ച് അറസ്റ്റുചെയ്യുകയായിരുന്നു.
അതേസമയം സമിതിയുടെ ക്ഷേത്രത്തിൽനിന്ന് നേരത്തേതന്നെ ഗുരുരാജിനെ പുറത്താക്കിയിരുന്നതാണെന്ന് ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതി വ്യക്തമാക്കി. സമിതിയുടെ ക്ഷേത്രവുമായി നിലവിൽ ഇദ്ദേഹത്തിന് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രിയെക്കുറിച്ചുള്ള പരാമർശം പ്രതിഷേധാർഹമാണെന്നും സമിതി വ്യക്തമാക്കി.
SUMMARY: Temple priest arrested for abusive post against CM Siddaramaiah
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…
ഡല്‍ഹി: മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 3 ഇന്ത്യക്കാർ മരിച്ചു. മലയാളിയടക്കം 5 പേരെ കാണാതായി. രണ്ട് പേരുടെ നില…
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാല് വയസുകാരനെയാണ് കണ്ടെത്തിയത്. വിദ്യാധിരാജ വിദ്യാഭവനിലെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്ബലം സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.…
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച്…
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെയാണ് മാസ…