ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍പ്പെട്ട യാത്രക്കാര്‍ എല്ലാവരും ജോധ്പൂരിലെ ഫലോദിയിലാണ് അപകടമുണ്ടായത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ജോധ്പുരിലേക്കുള്ള മടക്കയാത്രയിലാണ് അപകടമുണ്ടായത്.
അമിത വേഗതയാണ് അപകടകാരണം എന്നാണ് സൂചന. 15 പേർ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ജോധ്പൂർ പോലീസ് അറിയിച്ചു. കൂട്ടിയിടിയിൽ ട്രാവലർ പൂർണമായും തകർന്ന നിലയിലാണ്. ജോധ്പുരിലെ സർസാഗർ മേഖലയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്. ബംഗാളിലെ കപിൽ മുനി ക്ഷേത്രം, രാജസ്ഥാനിലെ ബികാനീറിലെ കോലയാട് ക്ഷേത്രം എന്നിവ സന്ദർശിച്ച് നാട്ടിലേക്കുള്ള മടക്ക യാത്രക്കിടെ ഞായറാഴ്ച വൈകുന്നേരത്തോടെ വാഹനം അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹങ്ങൾ ഒസിയാൻ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
ദുരന്തത്തിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനവും നടുക്കവും അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും അനുശോചിച്ചു.
SUMMARY: Tempo Traveler carrying pilgrims crashes into truck parked on roadside in Rajasthan; 15 dead
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…
ചെന്നൈ: തീവ്ര വോട്ടർ പട്ടിക (എസ്ഐആര്‍) പരിഷ്‍കരണത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്. ഞായറാഴ്ച മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന സർകക്ഷിയോഗത്തിലാണ്…