Categories: LATEST NEWS

താത്ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

ബാങ്കിന് മുകള്‍നിലയില്‍ കോണ്‍ഫറൻസ് ഹാളിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണം എന്ന് സംശയിക്കുന്നു. കോടനാട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

SUMMARY: Temporary employee commits suicide inside bank

NEWS BUREAU

Recent Posts

ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസ്; മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബര്‍ 6 വരെ കസ്റ്റഡിയില്‍ വിട്ടു

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6…

11 minutes ago

നടൻ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി; വിദേശയാത്രക്ക് അനുമതി നിഷേധിച്ചു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബൈയില്‍ പോകാൻ സൗബിന് യാത്രാ അനുമതിയില്ല.…

47 minutes ago

ശ്രീനാരായണ ഗുരുദേവന്‍റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങള്‍…

1 hour ago

പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം; 2024 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍…

2 hours ago

എം.എം.എ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച്ച പ്രഭാത…

3 hours ago

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സെപ്തംബർ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്

കൊച്ചി: തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി (ആർമി) 2025 സെപ്റ്റംബർ 10 മുതൽ 16…

3 hours ago