ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു, അമാനുള്ള ദമ്പതിമാരുടെ മകനായ മുബാറക് ആണ് മരിച്ചത്. അപകടത്തില്‍ മുബാറക്കിന്റെ സഹോദരിയും അമ്മയും ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ സഹോദരിയുടെ നില ഗുരുതരമാണ്.  അപകട സമയം വീട്ടമ്മയും കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവ് ജോലിക്ക് പോയതായിരുന്നു. കസ്തൂരമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം. 10 വീടുകൾ തകർന്നിട്ടുണ്ട്. വലിയ സ്ഫോടന ശബ്ദം കേട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളിയാഴ്ച രാവിലെ 8.10 ഓടെയായിരുന്നു പൊട്ടിത്തെറി.

പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി, വിക്ടോറിയ ആശുപത്രി, വിൽസൺ ഗാർഡനിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കുമെന്ന് അപകടം സ്ഥലം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. മുബാറക്കിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. ചിക്പേട്ട് നിയമസഭാ മണ്ഡലം എംഎൽഎ ഉദയ് ഗരുഡാച്ചർ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ബോംബ് സ്‌ക്വാഡ്, അഗ്നി രക്ഷാ സേന, എസ് ആർ ഡി എഫ്, ഫോറൻസിക് സംഘം തുടങ്ങിയവർ അപകടസ്ഥലത്തെത്തി. ആരും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി തിരച്ചിലും നടത്തി. സിലിണ്ടർ ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് നിഗമനം.
SUMMARY: Ten-year-old dies after gas cylinder explodes in Bengaluru; 10 people injured

Hot this week

ഇറാൻ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം രാജ്യം വിടണം; ആക്രമണത്തിന് പിന്നാലെ കടുത്ത നടപടിയുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ...

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

Related Articles

Popular Categories