KERALA

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മ സ്റ്റെല്ല ട്രെയിനിൽ കൂടെയുണ്ടായിരുന്നു. കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കാഞ്ഞങ്ങാട് നിർത്തുകയായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
SUMMARY: 10-year-old girl found unconscious on train dies

NEWS DESK

Recent Posts

മൂഴിയാര്‍ ഡാമില്‍ ചുവപ്പ് മുന്നറിയിപ്പ്; ഷട്ടറുകള്‍ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…

18 minutes ago

മാവേലി എക്സ്പ്രസിൽ അധിക കോച്ച് അനുവദിച്ചു

മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…

51 minutes ago

കെ.ജെ. ഷൈനെതിരായ സൈബര്‍ അധിക്ഷേപ കേസ്: കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…

1 hour ago

ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു; ഒഴിവായത് വൻ ദുരന്തം

ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …

2 hours ago

ഓപ്പറേഷൻ നുംഖോര്‍: അമിത് ചക്കാലക്കല്‍ വീണ്ടും കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…

2 hours ago

നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…

2 hours ago