ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ അൽഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റുമായി (എക്യുഐഎസ്) ബന്ധമുള്ള യുവതി ബെംഗളൂരുവിൽ പിടിയിലായി. ജാർഖണ്ഡ് സ്വദേശിനിയായ ഷമ പ്രവീണിനെ (30) ആണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ ട്രെയിൻ മാർഗം അഹമ്മദാബാദിലേക്കു കൊണ്ടു പോയി.
ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹ മാധ്യമങ്ങൾ വഴി ഷമ രാജ്യവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അറസ്റ്റ്. സമൂഹ മാധ്യമങ്ങളിലൂടെ ഭീകരസംഘടനകളെ ന്യായീകരിക്കുന്ന വിഡിയോകളും പോസ്റ്റുകളും യുവാക്കളിലെത്തിക്കുകയായിരുന്നു ഷമയെന്നും അധികൃതർ വ്യക്തമാക്കുന്നു. കേസിൽ മറ്റു 4 പേരെ എടിഎസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Women terrorist arrested from Bengaluru by Anti terrorist squad.
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…