നൈജീരിയയിലെ ക്വാരയിലും കറ്റ്സിനയിലും സായുധസംഘം നടത്തിയ ആക്രമണത്തില്‍ 162 പേര്‍ കൊല്ലപ്പെട്ടു. ഉള്‍നാടന്‍ ഗ്രാമമായ വോറോയിലും കഴിഞ്ഞ ദിവസം വലിയ ആക്രമണമാണ് ഉണ്ടായത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലകളിൽ ഒന്നാണിത്.
വീടുകള്‍ക്കും കടകള്‍ക്കും തീയിട്ട സംഘം എതിര്‍ക്കാന്‍ ശ്രമിച്ചവരെയെല്ലാം വെടിവച്ചുവീഴ്ത്തി. ഒട്ടേറെ ഗ്രാമീണര്‍ സമീപത്തെ വനമേഖലയിലേക്ക് ഓടിപ്പോയി. അതില്‍ മിക്കവരും തിരിച്ചെത്തിയിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് കൈയാമയിലെ നിയമസഭാഗം സൈദു ബാബ അഹമ്മദ് പറഞ്ഞു.
ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പുമായി ബന്ധമുള്ള ‘ലകുരാവ’ എന്ന സായുധ സംഘമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബെനിൻ രാജ്യത്തിന്റെ അതിർത്തിയോട് ചേർന്നുള്ള വിദൂര പ്രദേശങ്ങളായതിനാൽ ഇവിടേക്ക് സഹായമെത്തിക്കാൻ റെഡ് ക്രോസിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വീടുകൾ തീയിട്ടു നശിപ്പിക്കുകയും ആളുകളുടെ കൈകൾ കെട്ടിയിട്ട് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തതായാണ് ടെലിവിഷൻ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാക്കുന്നത്.
SUMMARY: Terrorist attack in Nigeria; 162 dead
ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ…
കൊച്ചി: പി.കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് സംവിധായകൻ പ്രശാന്ത് ഈഴവന്‍ അര്‍ഹനായി. 'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായൻ ആണ്…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്കാരം കുടുംബം സ്വീകരിക്കില്ല. വി.എസിന്റെ…
തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍. ജനവാസ…
ഷിംല: ഹിമാചൽ പ്രദേശിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം. മാർച്ച് 1…
മേഘാലയ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 10 തൊഴിലാളികള്‍ മരിച്ചു. ഡൈനാമിറ്റ്…