കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് രംഗത്ത്. വളരെ ഗുരുതരമായ ആരോപണമാണ് സിനിമ പ്രവർത്തക മുകേഷിനെതിരെ ആരോപിച്ചിട്ടുള്ളത്. നേരത്തെ ഈ വിഷയം ചർച്ചയായതാണ് എങ്കിലും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ടെസ് ജോസഫ് വ്യക്തമാക്കി. അതേസമയം പരാതിയുമായി വന്നാല്‍ മുകേഷിനെ ഇത് അഴിക്കുള്ളിലാക്കുമെന്ന് സംശയമില്ല.
2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വച്ച് മുകേഷ് അതിരുവിട്ട് പെരുമാറാന്‍ ശ്രമിച്ചു എന്നാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയത്. സൂസൂര്യ ടിവിയില്‍ നടന്ന കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നായിരുന്നു ടെസ് ജോസഫ് വെളിപ്പെടുത്തിയത്.
തനിക്കന്ന് 20 വയസാണ് പ്രായം. ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് തന്നെ ശല്യപ്പെടുത്തി. മാത്രമല്ല മുകേഷിന്റെ മുറിയ്‌ക്ക് സമീപത്തേയ്‌ക്ക് തന്നെ മാറ്റാൻ ശ്രമിക്കുകയും ചെയ്തു. പലതവണ തന്റെ റൂമിലേക്ക് മുകേഷ് പല തവണ വിളിച്ചതായും ടെസ് വെളിപ്പെടുത്തി. പിന്നീട് അന്നത്തെ തന്റെ മേധാവി ഡെറിക് ഒബ്രിയാൻ തന്നോട് ദീർഘനേരം സംസാരിക്കുകയും തന്നെ അവിടെ നിന്നും രക്ഷപെടുത്തി ഫ്ലൈറ്റില്‍ അയക്കുകയുമായിരുന്നു.
താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടല്‍ ഇവർക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ് അന്ന് വ്യക്തമാക്കിയിരുന്നു. മി ടൂ ക്യാമ്പയിൻ തരംഗമായ സമയത്തായിരുന്നു മുകേഷിനെതിരായ ആരോപണങ്ങള്‍ രംഗത്തുവന്നത്. എന്നാല്‍ തനിക്കെതിരെ ഉയർന്ന ആരോപണം ചിരിച്ചു തള്ളുന്നുവെന്നാണ് അന്ന് മുകേഷ് പറഞ്ഞത്. മാത്രമല്ല തനിക്ക് അങ്ങനെയൊരു സംഭവം ഓർമ്മയില്ലെന്നും മുകേഷ് പറഞ്ഞിരുന്നു.
TAGS : MUKESH | HEMA COMMISION REPORT
SUMMARY : Tess Joseph again made sexual allegations against Mukesh
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…