തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിആർഡിഒ ശാസ്ത്രജ്ഞയായ ഡോ. ടെസി തോമസിനെ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
ഫെബ്രുവരി ഒന്നിന് എറണാകുളം സെറ്റ് ആൽബർട്ട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരം നൽകും. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 1963 ഏപ്രിൽ 27ന് ആലപ്പുഴയിൽ ജനിച്ച ടെസി തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിടെക് ബിരുദവും പൂനെ ഡിഫൻസ് ഇൻസ്റ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ നിന്ന് എം.ടെക്കും നേടി. അഗ്നി ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവിയുമാണ്.
SUMMARY:Tessie Thomas wins Kerala Science Award
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…
കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…
ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി വിബി-ജി റാംജി…
ബെംഗളൂരു: ഉഡുപ്പിയിലെ കോഡിബെൻഗ്രെ ബീച്ചിന് സമീപത്തുണ്ടായ ബോട്ട് അപകടത്തിൽ മൈസൂരു സ്വദേശികളായ മൂന്നു വിനോദസഞ്ചാരികൾ മരിച്ചു. സരസ്വതിപുരത്തെ ശങ്കരപ്പ (22),…
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന്…
ബെംഗളൂരു: വനിതാ മുനിസിപ്പൽ കമ്മിഷണറെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ അറസ്റ്റിൽ. സിദ്ദലഘട്ട…