LATEST NEWS

ടെക്സസിലെ മിന്നൽ പ്രളയം; മരണ സംഖ്യ 78 ആയി, 41 പേരെ കാണാതായി

അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഴയും കരകവിഞ്ഞൊഴുകുന്ന നദികളും വൻ നാശനഷ്ടങ്ങൾ വരുത്തിവച്ചു. ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി യുവജന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിൽ മാത്രം, രക്ഷാപ്രവർത്തകർ കുട്ടികളടക്കം 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തിനുള്ളില്‍ ടെക്‌സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്. മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളെ കുറിച്ച് മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് നല്‍കുന്നതും തുടരുകയാണ്.

പ്രളയത്തില്‍ മരിച്ചര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. സംഭവിച്ചത് വളരെ ഭയാനകമായ ഒന്നാണ്. ഈ കഠിനമായ സാഹചര്യത്തില്‍, ദുരിതത്തിലൂടെ കടന്നുപോകുന്ന ഏവരുടേയും കൂടെ ദൈവമുണ്ടാകട്ടെ- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 850 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇനിയും മിന്നല്‍ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. അധികൃതരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് അറിയിച്ചു.
SUMMARY: Texas flash floods: Death toll rises to 78, 41 missing

NEWS DESK

Recent Posts

സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി. എഡിജിപി എച്ച്‌ വെങ്കിടേഷിന് അന്വേഷണ ചുമതല. എഡിജിപി…

19 minutes ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ്…

1 hour ago

പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി

എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന്…

2 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില…

3 hours ago

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം: സഭയില്‍ ശരണം വിളിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തില്‍ നിയമസഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നടന്നു. സഭ ആരംഭിക്കുന്നില്ലേ പ്രതിപക്ഷം ബാനറുമായി സമ്മേളനത്തിന് എത്തിയതും…

3 hours ago

മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു; ഒരാള്‍ക്ക് പരുക്ക്

ബെംഗളൂരു: റോഡരികിലെ മരകൊമ്പ് പൊട്ടി തലയില്‍ വീണ് യുവതി മരിച്ചു. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രി എട്ട് മണിക്ക്…

4 hours ago