ബെംഗളൂരു: ചിക്കമഗളൂരുവിൽ മൂന്ന് വർഷത്തിനുള്ളിൽ കൂറ്റൻ ടെക്സ്റ്റൈൽ പാർക്കുകൾ തുറക്കാൻ അനുമതി. ജില്ലയിലെ ഹിരേഗൗജ, ചീലനഹള്ളി ഗ്രാമങ്ങളിലാണ് പാർക്കുകൾ തുറക്കുന്നത്. മലയാളികൾ ഉൾപ്പെടെ 8000 പേർക്ക് തൊഴിൽ സാധ്യതയാണ് ഇതോടെ ലഭ്യമാകുന്നത്
പൊതു – സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ രണ്ട് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ കർണാടക വാണിജ്യ – വ്യവസായ വകുപ്പ് (ടെക്സ്റ്റൈൽസ്) അംഗീകാരം നൽകി. ഹിരേഗൗജയിൽ (ചിക്കമഗളൂരു താലൂക്ക്) 15 ഏക്കർ സർക്കാർ ഭൂമിയും ചീലനഹള്ളിയിൽ (കടൂർ താലൂക്ക്) 25 ഏക്കർ സർക്കാർ ഭൂമിയും പദ്ധതിക്കായി അനുവദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറി അധികൃതർക്ക് നിർദേശം നൽകി.
വൈകാതെ ടെക്സ്റ്റൈൽ വകുപ്പ് പിപിപി മോഡിൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും. വെള്ളം, വൈദ്യുതി സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ സർക്കാർ നൽകും. ഹിരേഗൗജ ദേശീയ പാതയോട് ചേർന്നുള്ള പ്രദേശമായതിനാൽ റെഡിമെയ്ഡ് ടെക്സ്റ്റൈൽ നിർമാണ സൗകര്യങ്ങളും വസ്ത്ര ഫാക്ടറികളും സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്.
TAGS: KARNATAKA | TEXTILE PARK
SUMMARY: Textile parks to be opened at chikkamangaluru
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…