കൽപ്പറ്റ: താമരശേരി ചുരത്തിൽ മണ്ണ് നീക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള പ്രദേശത്തെ സാഹചര്യം അപകടകരമല്ല എന്ന് വനവംകുപ്പ് പറയുന്നു. വനംവുപ്പിന്റെ ഉദ്യോഗസ്ഥർ ഇന്നലെ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാഹനങ്ങളേ കുറ്റിയാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിച്ചുവിടുകയാണ്. പ്രദേശത്ത് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. സ്റ്റെബിലിറ്റി ടെസ്റ്റടക്കം ഇനി നടക്കേണ്ടതുണ്ട്. അതിനായി ജില്ലാ അധികൃതർ ഉടൻ സ്ഥലത്തെത്തും. ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ ഇന്നലെ രാത്രിയോടെ കടത്തിവിട്ടിരുന്നു. പ്രധാനപാത അടഞ്ഞതോടെ വയനാട്-കോഴിക്കോട് റൂട്ടിൽ കിലോമീറ്ററുകൾ ചുറ്റി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
ഇന്നലെ രാത്രി ഏഴരയോടെയാണ് ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. വാഹനങ്ങൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
SUMMARY: Thamaraserichuram landslide: Efforts to restore traffic in progress
കൊച്ചി: സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൂന്ന്…
പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതിയുമായി യുവതി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ്…
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ റാപ്പർ വേടന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സെപ്റ്റംബർ 9ന്…
തിരുവനന്തപുരം: കേരളത്തിൽ 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില…
ബെംഗളൂരു: പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ചികിത്സയ്ക്കും അപകട മരണങ്ങൾക്ക് പത്ത് ലക്ഷം രൂപയും വരെയും നൽകുന്ന ഇൻഷുറൻസ്…
കൊല്ലം: ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിന് സസ്പെന്ഷൻ. ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.…