ബെംഗളൂരു : തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഈദ് സംഗമം 24’സംഘടിപ്പിച്ചു. ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയില്‍ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫി സംഗീതനിശ ശ്രദ്ധേയമായി.
രണ്ടു സെഷനുകളായിട്ടാണ് പരിപാടി നടന്നത്. ആദ്യസെഷനിൽ ഫാമിലി മീറ്റും കുട്ടികളുടെ കലാപരിപാടിയും നടന്നു. എച്ച്.എം.എസ് ഓഫ് ലൈൻ അക്കാഡമിക്സ് ഹെഡ് മിസ്ഹബ് കോട്ടക്കൽ സെഷൻ ഉദ്ഘാടനം ചെയ്തു. മെഹന്തി ആർട്ട്, കാലിഗ്രഫി, ബുക്ക് സ്റ്റാൾ, ഭക്ഷണശാലകൾ, കുട്ടികളുടെ കലാപരിപാടികൾ, എക്സ്പോ, തനിമ കലാസാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ അരങ്ങേറി.
പ്രോഗ്രാം കൺവീനർ സഹൽ, തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് നാലകത്ത്, റഹീം കോട്ടയം, യൂനുസ് ത്വയ്യിബ് തുടങ്ങിയവർ സംസാരിച്ചു.
<Br>
TAGS : THANIMA
SUMMARY : Thanima Kalasahityavedi organized the Eid Sangamam
തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത് 24ന് ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള…
ബെംഗളൂരു: ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാസ്ക്…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ…
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…