LATEST NEWS

മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സില്‍ സര്‍വേ ഫലം പങ്കുവച്ച്‌ തരൂര്‍

തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച്‌ ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന കേരള വോട്ട് വൈബ് സർവേഫലമാണ് ശശി തരൂർ എക്സില്‍ പങ്കുവെച്ചത്. കൂപ്പുകയ്യുടെ ഇമോജിയോടെയാണ് തരൂർ വാർത്ത പങ്കുവച്ചിരിക്കുന്നത്.

കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്. സിറ്റിംഗ് എംഎല്‍എമാരെ മാറ്റണമെന്നാണ് സർവേയില്‍ പങ്കെടുത്ത 62 ശതമാനം പേരും ആഗ്രഹിക്കുന്നത്. 23 ശതമാനം പേർ നിലവിലെ എംഎല്‍എമാർ തുടരണമെന്നും അഭിപ്രായപ്പെട്ടു. ശശി തരൂരിനെയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതല്‍ പേർ പിന്തുണച്ചത്.

28.3 ശതമാനം പേർ തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. സർവേപ്രകാരം സ്ത്രീകളേക്കാള്‍ (27 ശതമാനം) കൂടുതലും പുരുഷന്മാർ (30 ശതമാനം) ആണ് തരൂരിനെ പിന്തുണയ്ക്കുന്നത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 17.5 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്.

എന്നാല്‍, എല്‍ഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി 24.2 ശതമാനം പേർ പിന്തുണയ്ക്കുന്നത് മുൻമന്ത്രി കെ കെ ശൈലജയെയാണ്. അടുത്തവർഷം മേയിലാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സാധ്യത.

SUMMARY: Tharoor shares survey results on Xil survey, says he is fit to be CM

NEWS BUREAU

Recent Posts

മൈസൂരു ദസറ ഉദ്ഘാടനത്തിന് ബാനു മുഷ്താഖ്; എതിർപ്പുമായി ബിജെപി നേതാക്കള്‍

ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂര്യ ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…

26 minutes ago

പൂരം കലക്കല്‍ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന്…

28 minutes ago

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് - കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. രാവിലെ…

1 hour ago

ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതൽ; കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും തുടക്കമാകും

തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം…

2 hours ago

സർജാപുര മലയാളിസമാജം ഓണാഘോഷം 30,31 തീയതികളില്‍

ബെംഗളൂരു: സർജാപുര മലയാളിസമാജത്തിന്റെ ഓണാഘോഷം ‘സർജാപൂരം 2025’ ഓഗസ്റ്റ് 30,31 തീയതികളില്‍ അബ്ബയ്യ സർക്കിളിൽ ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ…

3 hours ago

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, നാല് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ ലഭിക്കുന്നത്…

3 hours ago