Categories: LATEST NEWS

സമസ്ത നൂറാം വാർഷിക മഹാസമ്മേളനം വിജയിപ്പിക്കും: ബെംഗളൂരു നേതൃസംഗമം

ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ ബെംഗളൂരു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഈ മാസം 20 വരെയാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്.

33313 ആളുകള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഓരോ ജില്ലകളില്‍ നിന്നും രജിസ്‌ട്രേഷന്‍ മുഖേന നിശ്ചിത അംഗങ്ങള്‍ക്കാണ് പ്രവേശനം ലഭിക്കുക. സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിന് രൂപീകരിച്ച തഹിയ ഫണ്ട്, ക്യാമ്പ്, സമസ്ത പ്രസിഡണ്ട് സയ്യിദ് മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്ര തുടങ്ങി സമസ്ത നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബെംഗളൂരുവില്‍ ശക്തമാക്കാന്‍ നേതൃത്വം യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. നേതൃസംഗമം മുസ്തഫ അശ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു

എസ്.വൈ.എസ് സെക്രട്ടറി ലത്തീഫ് ഹാജി അധ്യക്ഷത വഹിച്ചു. ഹുസ്സൈനാര്‍ ഫൈസി, മുസ്തഫ ഹുദവി, സമദ് മൗലവി മാണിയൂര്‍ , താഹിര്‍ മിസ്ബാഹി, ഷംസുദീന്‍ സ്റ്റാറ്റലൈറ്റ്, ഷംസുദീന്‍ അനുഗ്രഹ, ഷംസുദീന്‍ കൂടാളി, സുബൈര്‍ കായക്കൊടി, ഹംസ ഫൈസി, മുഹമ്മദ് മൗലവി, സലിം കൂളിംഗ്‌ടെക്, ഇസ്മില്‍ സെയ്‌നി, അബ്ബാസ് ശിവാജി നഗര്‍, അഷ്റഫ് മലയമ്മ, സൈഫുദ്ധീന്‍ ഈറോത്, അര്‍ഷാദ് യശ്വന്തപുര, യൂസുഫ് ഫൈസി മാറത്തഹള്ളി, സലാം മാര്‍കം റോഡ് എന്നിവര്‍ പങ്കെടുത്തു. സുഹൈല്‍ ഫൈസി സ്വാഗതവും കെ എച്ച് ഫാറൂഖ് നന്ദിയും പറഞ്ഞു.
SUMMARY: The 100th Annual General Meeting of the Samastha

 

NEWS DESK

Recent Posts

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്‌: ലൈംഗികാതിക്രമ പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ പ്രശോഭ സി വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ജോലി വാഗ്ദാനം ചെയ്ത്…

1 hour ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. പവന് 1000 രൂപ താഴ്ന്ന് 1,13,080 രൂപയിലെത്തി. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135…

2 hours ago

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

3 hours ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

4 hours ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

4 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

5 hours ago