തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുപ്പതാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 12 മുതൽ 19 വരെ 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽനിന്നുള്ള 206 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് ഉദ്ഘാടന ചിത്രം.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകും. അദ്ദേഹത്തിന്റെ ‘ടിംബുക്തു’, ‘ബ്ലാക്ക് ടീ’ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ ‘ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി’ എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും. ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ ‘കെയ്റോ സ്റ്റേഷൻ’, ‘അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ‘, ‘ദി അദർ’ എന്നിവ ഉൾപ്പെടുത്തി റിട്രോസ്പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്.
വികാരനിര്‍ഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആന്മേരി ജാസിറിന്റെ ‘വാജിബും’ ഇത്തവണ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. 2017-ല്‍ ചിത്രത്തിന് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണചകോരം ലഭിച്ചിരുന്നു. ഇന്തോനേഷ്യൻ സംവിധായകന് ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ ‘കണ്ടമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്’ വിഭാഗത്തിൽ പ്രദർശനത്തിനെത്തും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണചകോരം, രജതചകോരം പുരസ്കാരങ്ങൾക്കായി മത്സരിക്കും. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം വ്യാഴാഴ്ച രാവിലെ 11ന് ടാഗോർ തിയറ്ററിൽ ആരംഭിക്കും. മലയാള ചലച്ചിത്ര താരം ലിജോമോൾ ജോസ് ആദ്യ കിറ്റ് ഏറ്റുവാങ്ങും.
വിഖ്യാത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫ് ആണ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍. എഴുത്തുകാരനും പ്രസാധകനും ഫിലിം പ്രോഗ്രാമറുമായ ക്രിസ്റ്റഫര്‍ സ്മോള്‍, ഫിലിം, ടി.വി, പോപ് കള്‍ച്ചര്‍ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാര്‍, ചലച്ചിത്രനിരൂപകയും കവിയും വിവര്‍ത്തകയുമായ അപരാജിത പൂജാരി എന്നിവരാണ് ഫിപ്രസ്കി ജൂറി അംഗങ്ങള്‍.
സംവിധായകനും എഡിറ്ററും സൗണ്ട് എഞ്ചിനിയറുമായ ഉപാലി ഗാംലത്, സംവിധായികയും നിര്‍മ്മാതാവുമായ സുപ്രിയ സൂരി, ചലച്ചിത്രനിരൂപകയും സാംസ്കാരിക വിമര്‍ശകയുമായ ഇഷിത സെന്‍ഗുപ്ത എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങള്‍. തമിഴ് സംവിധായകന് കെ.ഹരിഹരനാണ് കെ.ആര്. മോഹനന് അവാര്‍ഡിന്റെ ജൂറി ചെയര്‍പേഴ്സണ്‍. ചലച്ചിത്രനിരൂപകയും വിവര്‍ത്തകയുമായ ലതിക പഡ്ഗോന്‍കര്‍, നടിയും എഴുത്തുകാരിയുമായ സജിത മഠത്തില്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
SUMMARY: The 30th edition of the IFFK begins tomorrow; Muhammad Rasuloff is the jury chairperson
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…
കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തൃശൂർ, പാലക്കാട്,…
ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…
ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി…
ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും.…