Categories: KERALATOP NEWS

നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കം

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭ നാ​ലാം സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​വൈ​ത്ത്​ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​കും തു​ട​ക്കം. നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ അവ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിയത്.

103 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും 25 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. ​ഇവര്‍ക്ക്​ ​പു​റ​മേ​ ​ഇ​രു​ന്നൂ​റി​ല​ധി​കം​ ​പ്ര​ത്യേ​ക​ ​ക്ഷ​ണി​താ​ക്ക​ളും​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​പാ​ർ​ല​മെ​ന്റ്,​ ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ളും​ ​ലോ​ക​ ​കേ​ര​ള​സ​ഭ​യു​ടെ​ ​ഭാ​ഗ​മാ​ണ്.

രാ​വി​ലെ 8.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. മു​ദ്രാ​ഗാ​ന​ത്തി​നും ദേ​ശീ​യ ഗാ​ന​ത്തി​നും​ശേ​ഷം 9.35ന് ​ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു സ​മ്മേ​ള​ന​ത്തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തും. ലോ​ക കേ​ര​ള സ​ഭ​യു​ടെ സ​മീ​പ​ന രേ​ഖ മു​ഖ്യ​മ​ന്ത്രി സ​മ​ർ​പ്പി​ക്കും. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പ​ങ്കെ​ടു​ക്കും. കേ​ര​ള മൈ​ഗ്രേ​ഷ​ൻ സ​ർ​വേ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റും. ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ വി​ഷ​യാ​ധി​ഷ്ഠി​ത ച​ർ​ച്ച​ക​ളും മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ക്കും. വൈ​കീ​ട്ട് 5.15ന്​ ​ലോ​ക കേ​ര​ളം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. 15ന്​ ​രാ​വി​ലെ 9.30 മു​ത​ൽ മേ​ഖ​ല യോ​ഗ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​ങ്ങും 10.15 മു​ത​ൽ വി​ഷ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​മി​തി​ക​ളു​ടെ റി​പ്പോ​ർ​ട്ടി​ങ്ങും ന​ട​ക്കും. വൈ​കീ​ട്ട് 3.30ന്​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി പ്ര​സം​ഗം. തു​ട​ർ​ന്ന്​ സ്പീ​ക്ക​റു​ടെ സ​മാ​പ​ന പ്ര​സം​ഗം.

പ്ര​വാ​സി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ട്ടു​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​ലോ​ക​ ​കേ​ര​ള​ ​സ​ഭ​ ​ച​ർ​ച്ച​ ​ചെ​യ്യു​ക.​ ഏ​ഴു​ ​മേ​ഖ​ലാ​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ത്തും.​ ​എ​മി​ഗ്രേ​ഷ​ൻ​ ​ക​ര​ട് ​ബി​ൽ​ 2021,​ ​വി​ദേ​ശ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​പ്രോ​ഗ്രാ​മു​ക​ൾ,​ ​സു​സ്ഥി​ര​ ​പു​ന​ര​ധി​വാ​സം​ ​-​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ൾ,​ ​കു​ടി​യേ​റ്റ​ത്തി​ലെ​ ​ദു​ർ​ബ​ല​ ​ക​ണ്ണി​ക​ളും​ ​സു​ര​ക്ഷ​യും,​ ​ന​വ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​നൈ​പു​ണ്യ​വി​ക​സ​ന​വും​ ​പ്ര​വാ​സ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ,​ ​കേ​ര​ള​ ​വി​ക​സ​നം​ ​-​ ​ന​വ​ ​മാ​തൃ​ക​ക​ൾ,​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​ ​മാ​റു​ന്ന​ ​തൊ​ഴി​ൽ​ ​കു​ടി​യേ​റ്റ​ ​നി​യ​മ​ങ്ങ​ളും​ ​മ​ല​യാ​ളി​ ​പ്ര​വാ​സ​വും,​ ​വി​ജ്ഞാ​ന​ ​സ​മ്പ​ദ്ഘ​ട​ന​യി​ലേ​ക്കു​ള്ള​ ​പ​രി​വ​ർ​ത്ത​ന​വും​ ​പ്ര​വാ​സി​ക​ളും​ ​എ​ന്നി​വ​യാ​ണ് ​ച​ർ​ച്ചാ​ ​വി​ഷ​യ​ങ്ങ​ൾ.

ഗ​ൾ​ഫ്,​ ​ഏ​ഷ്യ​ ​പ​സ​ഫി​ക്,​ ​യൂ​റോ​പ്പ് ​ആ​ൻ​ഡ് ​യു.​കെ,​ ​അ​മേ​രി​ക്ക,​ ​ആ​ഫ്രി​ക്ക,​ ​ഇ​ന്ത്യ​യി​ലെ​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ൾ,​ ​തി​രി​കെ​യെ​ത്തി​യ​ ​പ്ര​വാ​സി​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​മേ​ഖ​ലാ​ ​വി​ഷ​യ​ങ്ങ​ൾ.
<BR>
TAGS : LOKA KERALA SABHA | KERALA | LATEST NEWS
SUMMARY : The 4th World Kerala Sabha started today

Savre Digital

Recent Posts

ക​ണ്ണീ​രാ​യി സു​ഹാ​ൻ; 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 21 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ…

6 minutes ago

കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…

2 hours ago

തായ്‌വാനിൽ വന്‍ ഭൂചലനം; 7.0 തീവ്രത

തായ്പേയ്: തായ്‌വാനിൽ  വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…

2 hours ago

മെട്രോ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു

ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് ഭാ​ര്യ നീ​തു​വി​നെ കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച​ത്. കൊ​ച്ചി…

2 hours ago

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട…

2 hours ago

‘വസ്തുത അറിയാതെ സംസാരിക്കരുത്’; പിണറായി വിജയന് മറുപടിയുമായി ഡി.കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക…

3 hours ago