കോഴിക്കോട്: തിരുവനന്തപുരം-കാസറഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കല്ലെറിഞ്ഞെന്ന് സംശയിക്കുന്നയാളെ വെള്ളറക്കാട് വെച്ചാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ പിടികൂടിയത്. ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തിക്കോടിക്കും നന്തി ബസാറിനും ഇടയില്‍ വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. പിന്‍ഭാഗത്തേയും മുന്‍ഭാഗത്തേയും കമ്പാര്‍ട്ട്‌മെന്റിലെ രണ്ട് ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നെങ്കിലും യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോക്കോ പൈലറ്റ് ഉടന്‍തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് വടകര സ്‌റ്റേഷനില്‍ നിന്നെത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
TAGS : VANDE BHARAT
SUMMARY : The accused who threw stones at Vande Bharat was arrested
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…