ബെംഗളൂരു: കര്‍ണാടകയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം വ്യാപിപിക്കാന്‍
ശിഹാബ് തങ്ങള്‍ സെന്ററില്‍ ചേര്‍ന്ന ബെംഗളൂരു ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. എല്ലാം മണ്ഡലങ്ങളിലും പ്രവര്‍ത്തക യോഗം വിളിച്ചു ചേര്‍ക്കുവാനും ജില്ലാ തലത്തില്‍ സെപ്തംബര്‍ അവസാന വാരം സംസ്ഥാന ദേശീയ നേതാക്കളെ പങ്കെടുപ്പിച്ചു പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കലബുര്‍ഗി, വിജയപുര, ധാര്‍വാഡ്, മൈസൂരു ജില്ലകളില്‍ നിന്നും പ്രമുഖ വ്യക്തികളും പ്രവര്‍ത്തകരും പാര്‍ട്ടിയിലേക്ക് കടന്നു വരുന്നതായി
സംസ്ഥാന കമ്മിറ്റി പ്രതിനിധിയായി യോഗത്തില്‍ പങ്കെടുത്ത മെഹബൂബ് ബൈഗ് അറിയിച്ചു.
ഓള്‍ ഇന്ത്യ കെഎംസിസി പ്രസിഡണ്ട് എംകെ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശംസുദ്ധീന്‍ കൂടാളി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി മുസ്തഫ, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍, ദസ്തഗീര്‍ ബെഗ്, താഹിര്‍ കോയ്യോട്, ജോസഫ്, അല്ലാബഗേഷ്, ആബിദ്, വനിത ലീഗ് നേതാക്കളായ കെ. കെ. സാജിത, നസീറ കാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
<BR>
TAGS : INDIAN UNION MUSLIM LEAGUE
SUMMARY : The activities of the Muslim League will spread in Karnataka
ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…
ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ…
വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…
തിരുവന്തപുരം: എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. രാഹുല്‍ തന്നോട് സാമൂഹിക…
ബെംഗളൂരു: ബെംഗളൂരു സിറ്റി സർവകലാശാലയ്ക്ക് മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ പേര് നൽകുന്നതിനുള്ള ബിൽ കർണാടക നിയമസഭയില്‍ പാസാക്കി. നിയമ…