തൃശൂർ: ആലുവ സ്വദേശിയായ നടി നൽകിയ പീഡന പരാതിയിൽ നടൻ മുകേഷിനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. 2011-ൽ വടക്കാഞ്ചേരി വാഴാലിക്കാവിൽ ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോൾ മുകേഷ് നക്ഷത്രഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ഓഗസ്റ്റ് 31-ന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നടന് മുൻകൂർജാമ്യം ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് അറസ്റ്റുണ്ടായതെങ്കിലും പോലീസ് വിവരം പുറത്തറിയാതിരിക്കാൻ ശ്രമിച്ചു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയതും അതിരഹസ്യമായിട്ടായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് വിവരം പുറത്തായത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി. ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വിവരം പുറത്തുപോകാതിരിക്കാൻ പോലീസുകാർക്ക് എസ്.പി. നിർദേശം നൽകിയതായും സൂചനയുണ്ട്
കേസില്‍ മുകേഷ് എംഎൽഎയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
<br>
TAGS : JUSTICE HEMA COMMITTEE | MLA MUKESH
SUMMARY : The actress was molested; Actor Mukesh was arrested and released on bail
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…