Categories: TOP NEWSWORLD

പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയ 346 പേരെയും മോചിപ്പിച്ചെന്ന് സൈന്യം

ഇസ്‍ലാമാബാദ്: പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചി ബന്ദികളാക്കിയവരെ മുഴുവൻ പേരെയും പേരെയും മോചിപ്പിച്ചെന്ന് സൈന്യം. 346 ബന്ദികളെയാണ് മോചിപ്പിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 30 ബിഎൽഎ അംഗങ്ങളും ഒരു സൈനികനും കൊല്ലപ്പെട്ടു. ബിഎൽഎ 21 യാത്രക്കാരെ വധിച്ചെന്നും പാക് പട്ടാളം അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാൻ സായുധ സംഘത്തിന്‍റെ തട്ടിക്കൊണ്ടുപോകൽ നടന്നത്. അതേസമയം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പാകിസ്ഥാനിൽ ട്രെയിൻ റാഞ്ചുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബിഎൽഎ തന്നെയാണ് ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റെയും യാത്രികരെ ബന്ദിയാക്കുന്നതിന്‍റേയും വീഡിയോ പുറത്ത് വിട്ടത്. 9 ബോഗികളുള്ള ട്രെയിനിൽ നിന്നും സ്ത്രീകളെയും കുട്ടികളെയുമടക്കം 250 ലേറെ പേരെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു.

ബലൂചിസ്ഥാന്റെ വിമോചനത്തിനായി പോരാടുമെന്ന് പ്രഖ്യാപിച്ച് തീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ബലൂച്ച് ലിബറേഷന്‍ ആര്‍മി. 1948 മാര്‍ച്ചില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ബലമായി ബലൂച് പിടിച്ചടക്കിയതാണെന്നും മുന്‍ രാജാവായ കലാത്ത് ഖാനെ ബലം പ്രയോഗിച്ച് കരാര്‍ ഒപ്പുവപ്പിച്ചാണ് ഈ പ്രദേശം കൈയടക്കിയതെന്നും ബലൂച്ച് ലിബറേഷന്‍ ആര്‍മി വാദിക്കുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനെ വിമോചിപ്പിക്കുന്ന എന്ന ആവശ്യമുന്നയിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഈ സംഘടനയെ യുഎസും പാകിസ്ഥാനും തീവ്രവാദ സംഘടനകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
<br>
TAGS : PAKISTAN | HIJACKED
SUMMARY : The Army has released all the 346 people who were held hostage by the train in Ranchi in Pakistan

Savre Digital

Recent Posts

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 minutes ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

11 minutes ago

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിനെ സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് പരാമർശം.…

17 minutes ago

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയില്‍ വച്ച്‌…

1 hour ago

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി. ഒരുലക്ഷം…

2 hours ago

പ്ലസ് ടു വിദ്യാര്‍ഥി വീടിനകത്ത് മരിച്ച നിലയില്‍

പാലക്കാട്‌: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…

3 hours ago