Categories: KERALATOP NEWS

ആത്മകഥ വിവാദം; ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും ഖേദം പ്രകടിപ്പിക്കണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വനാണ് ഇപി ജയരാജന് വേണ്ടി വക്കീല്‍ നോട്ടിസ് അച്ചത്. അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

‘ എന്റെ കക്ഷി തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ്. അത് പൂര്‍ത്തികരിച്ച് അവര്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് ആലോചന നടക്കുന്നതിന് ഇടയില്‍ തികച്ചും ദുഷ്ടലാക്കോട് കൂടിയും സമൂഹത്തില്‍ തെറ്റിദ്ധാരണ ധരിപ്പിക്കുന്നതിനും എന്റെ കക്ഷിയുടെ പേരില്‍ ഒരു ആത്മകഥ പ്രസിദ്ധികരിച്ചതായി മനസിലാക്കുന്നു. അത് എന്റെ കക്ഷി എഴുതിയത് അല്ല. എന്റെ കക്ഷിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആത്മകഥയുടെ ഭാഗം എന്ന നിലയില്‍ ആയതിന്റെ പിഡിഎഫ് പുറത്തുവിട്ടത് കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതിന് വേണ്ടിയാണ്.ആത്മകഥയുടെ ഭാഗമായി എഴുതാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് അപലപീനയമാണ്. അത് സമൂഹത്തില്‍ എന്റെ കക്ഷിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചാണ്. ഇതേതുടര്‍ന്ന് ഏറെ അപരിഹാര്യമായ കഷ്ടനഷ്ടങ്ങളാണ് നേരിടുന്നത്. ഈ നോട്ടീസ് കിട്ടിയ ഉടനെ ആത്മകഥ എന്ന നിലയില്‍ ഡിസി ബുക്‌സ് പുറത്തുവിട്ട സര്‍വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിന്‍വലിച്ച്് എന്റെ കക്ഷിയോട് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്ന് ഉൾപ്പടെയാണ് നോട്ടീസിൽ ഉള്ളത്.

നേരത്തെ ഡിജിപിക്കും ഇ പി ജയരാജൻ പരാതി നൽകിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഡിജിപിക്ക് നൽകിയ പരാതിയിൽ പക്ഷെ ഇപി ജയരാജൻ ഡിസി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല.
<BR>
TAGS : EP JAYARAJAN
SUMMARY : The Autobiography Controversy; E. P. sent a lawyer notice against DC Books

Savre Digital

Recent Posts

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…

51 minutes ago

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…

1 hour ago

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

8 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

9 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

9 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

10 hours ago