കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് അമിത ഡോസില്‍ നല്‍കിയെന്നാണ് വിവരം. കുട്ടിയുടെ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെ പോലീസ് കേസെടുത്തു.
പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. പനിക്കുള്ള സിറപ്പാണ് ഡോക്ടർ നിർദ്ദേശിച്ചത്. ഇത് കുറിപ്പടിയിൽ വ്യക്തമായി എഴുതിയിട്ടുമുണ്ടായിരുന്നു. എന്നാൽ മെഡിക്കൽ ഷോപ്പുകാർ നൽകിയതാകട്ടെ ഡ്രോപ്സും. മരുന്ന് മാറിയത് തിരിച്ചറിയാതെ രക്ഷിതാക്കൾ സിറപ്പ് നൽകാൻ നിർദ്ദേശിച്ച അതേ അളവിൽ ഡ്രോപ്സ് നൽകുകയും ചെയ്തു. മരുന്ന് നൽകി അല്പം കഴിഞ്ഞതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായി. തുടർന്ന് കുറിപ്പടി എഴുതി നൽകിയ ഡോക്ടറെ ബന്ധപ്പെട്ടപ്പോഴാണ് മരുന്ന് മാറിയ വിവരം അറിയുന്നത്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത്. മാർച്ച് 8 നാണ് പനിയെ തുടർന്ന് കുഞ്ഞ് ചികിത്സ തേടിയത്.
<BR>
TAGS : CASE REGISTERED | KANNUR NEWS
SUMMARY : The baby is in critical condition after taking the wrong medicine; Case against medical shop
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…