ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് അധികൃതർ ജപ്തി ചെയ്തതോടെ മലയാളികൾ ഉൾപ്പെടെ നൂറിലേറെ ബി.എസ്.സി നഴ്സിങ് വിദ്യാർഥികൾ പെരുവഴിയിലായി. കോലാർ കെ.ജെ.എഫിലെ കെഇസിഎസ് കോളേജ് കെട്ടിടത്തിനെതിരെയാണ് ജപ്തി നടപടിയുണ്ടായത്. കെട്ടിട ഉടമ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബാങ്ക് നടപടി.
ഇന്നലെ ക്ലാസ് നടക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസുമായി എത്തി വിദ്യാർഥികളോട് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. ഉച്ചയോടെ കെട്ടിടം പൂട്ടി മുദ്രവെച്ചു. കോളേജ് മാനേജ്മെൻ്റിന് കീഴിലുള്ള മറ്റൊരു കോളേജിലേക്ക് വിദ്യാർഥികളെ താത്കാലികമായി മാറ്റിയിട്ടുണ്ട്. രക്ഷിതാക്കളുമായി കോളേജ് മാനേജ്മെൻറ് ചർച്ച നടത്തിയെങ്കിലും തുടർപഠന സൗകര്യം സംബന്ധിച്ച് തീരുമാനമായിട്ടിലെന്ന് രക്ഷിതാക്കള്‍ പറയുന്നു.
<BR>
TAGS : KOLAR | NURSING COLLEGE
SUMMARY : The building owner defaulted on the loan; The bank confiscated the nursing college building
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…