കോഴിക്കോട്: കോഴിക്കോട്-വടകര ദേശീയപാതയില്‍ ചേമഞ്ചേരിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്സലിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് യാത്രക്കാർ അറിഞ്ഞിരുന്നില്ല. വൻ ദുരന്തത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
അപകടം നടക്കുമ്പോൾ കാറില്‍ നാല് യാത്രക്കാരുണ്ടായിരുന്നു. വാഹനത്തിന്റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് മറ്റൊരു കാറിലെ യാത്രക്കാരാണ് വിവരം അറിയിച്ചത്. ഉടന്‍ തന്നെ കാര്‍ വെങ്ങളത്തിന് സമീപം നിര്‍ത്തി യാത്രക്കാര്‍ പുറത്തേക്കിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിക്കത്തി.
കാറിന്റെ ഒരു വശം പൂര്‍ണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കിയിരുന്നു. കൊയിലാണ്ടിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍ നേതൃത്വം നല്കി.
TAGS : CAR | FIRE
SUMMARY : The car that was running caught fire
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…