LATEST NEWS

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ രാജ്യത്തുടനീളം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. വേദന, പനി, വീക്കം എന്നിവയ്ക്ക് സാധാരണയായി രാജ്യത്ത് ഉപയോഗിച്ച്‌ വരുന്ന നോണ്‍-സ്റ്റിറോയിഡല്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി മരുന്നാണ് നിമെസുലൈഡ്.

100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള നിമെസുലൈഡിന്റെ ഓറല്‍ ഫോര്‍മുലേഷനുകള്‍ ആരോഗ്യത്തിന് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഈ മരുന്നിന് സുരക്ഷിതമായ ബദലുകള്‍ വിപണിയില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് നിരോധനം. ഉയര്‍ന്ന ഡോസ് നിമെസുലൈഡിന്റെ ഉപയോഗം പ്രോത്സാഹിപിക്കാന്‍ കഴിയില്ലെന്നും ആരോഗ്യമന്ത്രാലയം ഉത്തരവില്‍ പറയുന്നു.

1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ സെക്ഷന്‍ 26 എ പ്രകാരമാണ് നിരോധനം. മരുന്നുകളുടെയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും വിപണനം ഉള്‍പ്പെടെ പരിശോധിക്കുന്ന ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡുമായി (ഡിടിഎബി) കൂടിയാലോചിച്ചാണ് നടപടിയെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത മരുന്നാണ് നിമെസുലൈഡ്. നിമെസുലൈഡിന്റെ തുടര്‍ച്ചയായ ഉപയോഗം കരള്‍ രോഗത്തിന് കാരണമാകുന്നു എന്ന് ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. കരള്‍ രോഗവുമായി ബന്ധപ്പെട്ട ആശങ്കകള്‍ കാരണം നിരവധി രാജ്യങ്ങളിള്‍ നിയന്ത്രണവും നിരോധനവും നിലനില്‍ക്കുന്ന മരുന്ന് കൂടിയാണ് നിമെസുലൈഡ്.

SUMMARY: The center banned the painkiller nimesulide

NEWS BUREAU

Recent Posts

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

7 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

8 hours ago

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

8 hours ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

9 hours ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

10 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

10 hours ago