തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂല്‍ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയില് പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
മേളക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം അറിയിപ്പ് നല്‍കിയത്. വിദേശ കാര്യമന്ത്രാലയത്തിന്‍റെ എതിര്‍പ്പായിരുന്നു പ്രശ്നം. പിന്നീട് താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ലോകപ്രശസ്തമായ ക്ലാസിക് ചിത്രങ്ങള്‍ക്ക് പോലും സെൻസർ ഇളവ് നല്‍കാത്ത നടപടി യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പല സിനിമകള്‍ക്കും അനുമതി നിഷേധിച്ച കേന്ദ്ര നടപടിയിലെ വൈരുദ്ധ്യങ്ങള്‍ റസൂല്‍ പൂക്കുട്ടി ചൂണ്ടിക്കാട്ടി. 100 വർഷം പഴക്കമുള്ള, യൂട്യൂബില്‍ സൗജന്യമായി ലഭ്യമായ ‘ബാറ്റില്‍ഷിപ്പ് പോട്ടെംകിൻ’ പോലുള്ള ചിത്രങ്ങളുടെ പ്രദർശനം തടയുന്നതിലെ സാംഗത്യം അദ്ദേഹം ചോദ്യം ചെയ്തു. പലസ്തീൻ പ്രമേയമായ ചിത്രങ്ങള്‍ക്കും സ്പാനിഷ് ചിത്രമായ ‘ബീഫി’നും വിലക്കേർപ്പെടുത്തിയത് അനാവശ്യമായ ഭയത്തിന്റെ ഫലമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.
SUMMARY: ‘The center denied visas to 4 famous directors’: Rasul Pookutty reveals
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…