ബെംഗളൂരു: എറണാകുളം ഇന്റർസിറ്റിയും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും പുറപ്പെടുന്ന സ്റ്റേഷനുകള്‍ മാറ്റിയത് മാർച്ച് 11 വരെ തുടരും. നിലവിൽ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നും പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (12677) ഈമാസം 17 മുതൽ മാർച്ച് 11 വരെ ബെംഗളൂരു കന്റോൺമെന്റിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. എറണാകുളം ജംക്‌ഷൻ–കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12678) 16 മുതൽ മാർച്ച് 10 വരെ രാത്രി 8.14ന് കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.
മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് (16511) 17 മുതൽ മാർച്ച് 11 വരെ രാത്രി 8നു ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്നു പുറപ്പെടും. കണ്ണൂർ–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) 16 മുതൽ മാർച്ച് 10 വരെ രാവിലെ 7.45നു ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ സർവീസ് അവസാനിപ്പിക്കും.
കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്റെ പിറ്റ് ലൈൻ പ്രവൃത്തികളുടെ ഭാഗമായാണ് ഇരു ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 മുതൽ ജനുവരി 15 വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതാണ് വീണ്ടും നീട്ടിയത്.
SUMMARY: The change in the departure stations of Ernakulam Intercity and Mangalore-Kannur Express trains will continue till March 11.
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്പാമുട്ടം…
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം. ചോദ്യം ചെയ്യലിനു ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ…