കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധനത്തില്‍ ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച സംഘത്തിനെതിരേ ഡ്രൈവര്‍ രജിത് കുമാര്‍ നല്‍കിയ പരാതി തള്ളി. അന്വേഷണസംഘം തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് കാട്ടി പോലീസ് കംപ്ലെയിന്‍റ്സ് അതോറിറ്റിക്ക് നല്‍കിയ പരാതിയാണ് തള്ളിയത്.
2024 ഫെബ്രുവരി എട്ടിനാണ് അന്വേഷണ സംഘത്തിനെതിരേ രജിത് കുമാര്‍ പരാതി നല്‍കിയത്. മാമി തിരോധാനം അന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷ്, എഎസ്‌ഐ എം.വി.ശ്രീകാന്ത് എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഈ പരാതി പരിഹരിക്കാന്‍ പോലീസ് കംപ്ലെയിന്‍റ്സ് അതോറിറ്റി മൂന്ന് തവണ സിറ്റിംഗ് നടത്തിയെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല.
ഇതോടെ പരാതി തള്ളുകയായിരുന്നു. കംപ്ലെയിന്‍റ്സ് അതോറിറ്റി ചെയര്‍മാനായ റിട്ടയേര്‍ഡ് ജഡ്ജി സതീഷ് ബാബുവാണ് ഹര്‍ജി തീര്‍പ്പാക്കിയത്. അതേസമയം നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. രണ്ട് ദിവസത്തിനകം ഗുരുവായൂരില്‍ നിന്നാണ് കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : The investigative team is mentally torturing; The driver’s complaint against the investigating team in Mami’s disappearance was dismissed
ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന…
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍…
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ്…
കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന…
ബെംഗളൂരു: കണ്ണൂർ ചെറുപുഴ കോഴിച്ചാൽ വയലിൽ കുടുംബാംഗം അന്നമ്മ തോമസ് (59) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളിയിലായിരുന്നു താമസം.…
മുംബൈ: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോണ്‍ ടാറ്റ (95 വയസ്) അന്തരിച്ചു.…