തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റാതെയുള്ള മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. ഡ്രൈ ഡേ ഒഴിവാക്കിയില്ലെങ്കില്‍ പിടിച്ചുനില്ക്കാന് പറ്റില്ലെന്നും അത് തങ്ങളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം.
ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.
മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. അതേസമയം ടൂറിസം മേഖലകളിലെ മീറ്റിംഗുകൾക്കും കോണ്‍ഫറന്‍സുകൾക്കും പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കും. ഇതിനായി 15 ദിവസം മുന്‍പ് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതി ഉണ്ടാകും. ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കില്ല. വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാകും പുതിയ മദ്യനയം പ്രാബല്യത്തിൽ വരിക.
<BR>
TAGS : DRY DAY | KERALA
SUMMARY : The dry day on the first date remains unchanged; Exemption in tourism sectors
ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…
ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…
കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…
കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. വിവിധ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…