തിരുവനന്തപുരം: രണ്ടു മാസത്തിലൊരിക്കലുള്ള ബിൽ പ്രതിമാസമാക്കുന്നതടക്കം കൂടുതൽ പരിഷ്കാരങ്ങൾക്ക് ഒരുങ്ങി കെ.എസ്.ഇ.ബി. സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനുള്ള സംവിധാനവും നിലവിൽവരും. വൈദ്യുത ബിൽ മലയാളത്തിൽ നൽകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് കെ.എസ്.ഇ.ബി കൂടുതല്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്. വൈദ്യുതി താരിഫ് തെളിവെടുപ്പുകളിൽ ഉയർന്ന ശക്തമായ ആവശ്യങ്ങളിലൊന്നായിരുന്നു ബിൽ പ്രതിമാസമാക്കണമെന്ന ആവശ്യം.
രണ്ടുമാസം കൂടുമ്പോൾ ബിൽ ഇടുന്നതു മൂലം ഉപഭോഗം മിനിമം സ്ലാബിന് പുറത്താകുന്നുവെന്നും അതുവഴി കെ.എസ്.ഇ.ബിയ്‌ക്ക് അമിത ലാഭമുണ്ടാകുന്നുവെന്നുമാണ് ആരോപണം. ഇത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നു. ചെലവും സമയവും കണക്കാക്കിയാണ് കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും മീറ്റർ റീഡിംഗ് രണ്ടു മാസത്തിലൊരിക്കലാക്കിയത്. നിലവിൽ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ.എസ്.ഇ.ബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോൾ ഇത് ഇരട്ടിയാകും. സ്‌പോട്ട് ബില്ലിംഗിനായി അധികം ജീവനക്കാരേയും നിയമിക്കേണ്ടിവരും. പക്ഷേ അടിക്കടി താരിഫ് വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ രണ്ടു മാസം കൂടുമ്പോഴുള്ള വൈദ്യുതി ബിൽ വൻതുകയുടേതായിരിക്കും. പ്രതിമാസ ബില്ലായാൽ തുക കുറഞ്ഞിരിക്കും.
<BR>
TAGS : KSEB | KERALA
SUMMARY : The electricity bill may be monthly from now on
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…