Categories: KARNATAKATOP NEWS

ശ്രീരംഗപട്ടണയിൽ ദസറക്കെത്തിച്ച ആന വിരണ്ടോടി

ബെംഗളൂരു : ശ്രീരംഗപട്ടണയിൽ ദസറ ആഘോഷത്തിനെത്തിച്ച ലക്ഷ്മി എന്ന ആന ഭയന്ന് വിരണ്ടോടി. ശ്രീരംഗപട്ടണ മിനി വിധാൻസൗധയ്ക്ക് സമീപം ദസറ വെള്ളിയാഴ്ച രാവിലെ ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പാണ് സംഭവം. ആനവിരണ്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ ചിതറിയോടി. വഴിയോരത്ത് സ്ഥാപിച്ചിരുന്ന കച്ചവട സ്റ്റാളുകളും മറ്റും തകര്‍ത്തായിരുന്നു  ആനയുടെ ഓട്ടം. പാപ്പാന്മാർ ഉടൻതന്നെ ആനയെ നിയന്ത്രണത്തിലാക്കി. തുടർന്ന് ചടങ്ങുകൾ ആരംഭിച്ചു. ദസറ മഹോത്സവത്തിന്‍റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ മഹേന്ദ്ര, ലക്ഷ്മി, ഹിരണ്യ എന്നി മൂന്നു ആനകളെയായിരുന്നു മൈസൂരുവില്‍ നിന്നും ശ്രീരംഗപട്ടണത്തിലേക്ക് കൊണ്ടുവന്നത്.

10 ദിവസത്തെ മൈസൂരു ദസറ ആഘോഷങ്ങൾ ഇന്നലെ ആരംഭിച്ചു. ചാമുണ്ഡേശ്വരി ദേവി സന്നിധിയിലാണ് ആഘോഷങ്ങൾക്കു തിരിതെളിഞ്ഞത്. ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ, കന്നഡ എഴുത്തുകാരൻ ഹംപ നാഗരാജയ്യ ദേവീ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തിയതോടെ 10 ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, മന്ത്രിസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് വൊഡയാർ രാജകുടുംബത്തിന്റെ അംബാവിലാസ് കൊട്ടാരത്തിലും പ്രത്യേക പൂജകൾ നടത്തി. ദസറയുടെ പ്രധാന ആകർഷണമായ ദീപാലങ്കാരങ്ങൾ കാണാനായി ഒട്ടേറെപ്പേരാണ് കൊട്ടാരനഗരത്തിലെത്തിയത്. 12ന് ഉച്ചയ്ക്ക് 2.30നു ജംബോ സവാരിയോടെയാണ് ദസറ സമാപിക്കുക.
<br>
TAGS : DUSARA-2024
SUMMARY : The elephant brought to Srirangapatna for Dussehra ran amok

Savre Digital

Recent Posts

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം അറ്റകുറ്റപണി നടത്താൻ ബ്രിട്ടീഷ് സംഘമെത്തി

തിരുവനന്തപുരം: സാങ്കേതിക തകരാറുകള്‍ കാരണം മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് F-35B യുദ്ധവിമാനം നന്നാക്കാൻ ബ്രിട്ടനില്‍ നിന്നുള്ള…

36 minutes ago

ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…

1 hour ago

ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്

ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…

2 hours ago

പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.…

3 hours ago

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം; കേന്ദ്രത്തിന് കത്തയച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്…

4 hours ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി വീണ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…

4 hours ago