ആദ്യവനിത യക്ഷഗാന ‘ഭാഗവത’യും കന്നഡ രാജ്യോത്സവ പുരസ്കാര ജേതാവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു

ബെംഗളൂരു: യക്ഷഗാന അരങ്ങിലെ പ്രഥമ വനിതാ ‘ഭാഗവതയും’ (ഗായിക) കർണാടകയിലെ കലാരംഗത്ത് നാല് പതിറ്റാണ്ടുകളിലായി തിളങ്ങിനിന്ന വ്യക്തിത്വവുമായ  കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മംഗളൂരു  കൊളമ്പെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.

കാസറഗോഡ് മധൂര്‍ സ്വദേശിനിയാണ്.  യക്ഷഗാന മദ്ദള വാദകനായ ഹരിനാരായണ ബൈപ്പാടിത്തായയാണ് ഭർത്താവ്. പ്രജാവാണി ഡിജിറ്റൽ വിഭാഗം എഡിറ്റർ അവിനാഷ് ബൈപ്പാടിത്തായ, ഗുരുപ്രസാദ ബൈപ്പാടിത്തായ എന്നിവർ മക്കളാണ്.

യക്ഷഗാനത്തിലെ ഗാനാലാപനം പുരുഷൻമാർ മാത്രം ഏറ്റെടുത്തിരുന്ന കാലത്താണ് ലീലാവതി ഈ രംഗത്തേക്ക് കടന്നു വരുന്നത്. വിവാഹശേഷം ഭർത്താവ് ഹരിനാരായണയോടൊപ്പം യക്ഷഗാന വേദികളിലേക്ക് അകമ്പടി പോകാൻ  തുടങ്ങിയതോടെയാണ് ഗാനാലാപനത്തിലേക്ക് എത്തിച്ചേരുന്നത്. യക്ഷഗാനം പൊതുവേ മണിക്കൂറുകളോളം നിണ്ടുനിൽക്കുന്നതിനാൽ സ്ത്രീ കലാകാരികൾ അരങ്ങിലോ അണിയറയിലോ ഭാഗമാകുന്നത് അക്കാലത്ത് വിരളമായിരുന്നു. ഇതിന് മാറ്റം വരുന്നത് ലീലാവതിയുടെ വരവോടെയാണ്. ശ്രുതിമധുരമായ ആലാപനം കര്‍ണാടകയിലെ യക്ഷഗാന പ്രേമികള്‍ക്കിടയില്‍ ലീലാവതിക്ക് വന്‍ സ്വീകാര്യത ഉണ്ടാക്കി. പിന്നീട് നിരവധി സ്ത്രീകള്‍ ഈ രംഗത്ത് എത്തുന്നതിനും ലീലാവതി പ്രേരണയായി.

നിരവധി സ്ത്രീകളെ യക്ഷഗാന ആലാപനം ലീലാവതി പരിശീലിപ്പിച്ചിട്ടുണ്ട്. ധർമ്മസ്ഥല യക്ഷഗാന പരിശീലന കേന്ദ്രത്തിലും കട്ടീൽ, മൂടബിദിരെ, ബജ്പേ എന്നിവിടങ്ങളിൽ യക്ഷഗുരുവായും പ്രർത്തിച്ചിട്ടുണ്ട്.

2023-ൽ സംസ്ഥാന സര്‍ക്കാര്‍ കന്നഡ രാജ്യോത്സവ പുരസ്കാരം നല്‍കി ആദരിച്ചു.  2010-ൽ കർണാടക യക്ഷഗാന അക്കാദമി അവാർഡ്, 2015-ൽ മംഗളൂരു യൂണിവേഴ്‌സിറ്റി യക്ഷമംഗള അവാർഡ്, നുഡിസിരി അവാർഡ്, ഉല്ലാല റാണി അബ്ബാക്ക അവാർഡ്, കരാവളി ലേഖകിയറ അവാർഡ്, ഉഡുപ്പി പേജാവറ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
<BR>
TAGS : YAKSHAGANA
SUMMARY : The first female Yakshagana ‘Bhagavata’ K Leelavati Baipadittaya passed away

Savre Digital

Recent Posts

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…

10 minutes ago

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 13,14 തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ്…

49 minutes ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍…

1 hour ago

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപാളി അനുമതിയില്ലാതെ നീക്കിയത് ശരിയല്ല; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമല ശ്രീകോവില്‍ വാതിലിന്റെ ഇരുഭാഗങ്ങളിലുമുള്ള ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനുമതിയില്ലാതെ ഇളക്കിയെടുത്തത് ശരിയായില്ലെന്ന് ഹൈക്കോടതി. ഇത് ചെയ്യും മുമ്പ്…

2 hours ago

‘ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മാഞ്ഞു പോകുന്നവയല്ല, പോരാട്ടം തുടരും’: റിനി ആൻ ജോര്‍ജ്

തിരുവനന്തപുരം: താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരിക്കലും മറക്കപ്പെടുന്നവയല്ലെന്നും പോരാട്ടം തുടരുമെന്നും നടി റിനി ആൻ ജോർജ്. പോരാട്ടം തുടരുക തന്നെ…

2 hours ago

രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

ലക്നോ: റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം ബിജെപി പ്രവർത്തകർ തടഞ്ഞു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ…

3 hours ago