കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് കൊടിയേറും കയ്യൂർ, വയലാർ, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളിൽനിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകൾ ബുധനാഴ്ച അഞ്ചിന് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ എത്തിച്ചേരും. പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാളെ മുതൽ 9വരെ സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം നടക്കും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, ബി.വി.രാഘവലു, വൃന്ദാകാരാട്ട്, സുഭാഷിണി അലി, അശോക് ധൗളെ, എ.വിജയരാഘവൻ തുടങ്ങിയവർ സമ്മേളനത്തിൽ ആദ്യവസാനം പങ്കെടുക്കും. സംസ്ഥാനത്തെ 5.64ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
30 വർഷങ്ങൾക്ക് ശേഷമാണ് ഇതിഹാസ സമരങ്ങളുടെ മണ്ണായ കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിനൊപ്പം സംസ്ഥാനത്തിന്റെ ഭാവിവികസനം സംബന്ധിച്ച കാഴ്ചപ്പാട് അവതരിപ്പിക്കുന്ന രേഖ ഇത്തവണത്തെ സമ്മേളനത്തെ ശ്രദ്ധേയമാക്കും.. എറണാകുളം സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ എത്രമാത്രം പ്രാവർത്തികമായെന്ന വിലയിരുത്തലും കൊൽക്കത്ത പ്ളീനം തീരുമാനങ്ങൾ നടപ്പിലാക്കിയതിലുളള വിലയിരുത്തലും റിപോർട്ടിൻെറ ഭാഗമാണ്. റിപ്പോർട്ടിന്മേലുളള ചർച്ചയിൽ സർക്കാരിനെപ്പറ്റി ഉയരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടും. കഴിഞ്ഞ സംഘടനാകാലയളവിലെ രാഷ്ട്രീയ, സംഘടനാകാര്യങ്ങളുടെ പരിശോധനയ്ക്കൊപ്പം തുടർഭരണവും സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘നവകേരളത്തിനായി പുതുവഴികൾ’ എന്ന രണ്ടാം നവകേരള രേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : The flag for the CPIM state conference will be hoisted in Kollam today, the delegate conference will begin tomorrow.
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…