കാസറഗോഡ്: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടു പേര് ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍ സ്റ്റോറിന് സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ മുത്തപ്പനാര് കാവിലെ തെങ്ങുകയറ്റ തൊഴിലാളി ഗംഗാധരന് (66), വാര്‍പ്പ് തൊഴിലാളി മൂവാരിക്കുണ്ടിലെ രാജന് (69) എന്നിവരാണ് മരിച്ചത്.
കാഞ്ഞങ്ങാട് നിന്നും മംഗളൂരുവിലേക്കുള്ള മലബാര്‍ എക്സ്പ്രസ് കടന്നുപോയ ഉടന്‍ പടിഞ്ഞാറ് ഭാഗത്തെ രണ്ടാമത്തെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ നീലേശ്വരം ഭാഗത്ത് നിന്നും വരികയായിരുന്ന ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് ഇവര്‍ സ്ഥിരമായി കൊവ്വല്‍ സ്റ്റോര്‍ റെയില്‍വേ ട്രാക്ക് പരിസരത്ത് കണ്ടുമുട്ടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരും സംസാരിച്ച് പിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. ഹോസ്ദുർഗ് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
<BR>
TAGS : KASARAGOD | ACCIDENT
SUMMARY : The friends were killed by a train while crossing the tracks
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…