പത്തനംതിട്ട: ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികള്‍ ഒക്ടോബർ 17 ന് പുനസ്ഥാപിക്കും. സ്വര്‍ണ്ണം പൂശിയ പാളി പുനസ്ഥാപിക്കാനായുള്ള ഹൈക്കോടതി അനുമതിയും താന്ത്രിക അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങളെല്ലാം വീഡിയോയില്‍ ചിത്രീകരിച്ചാണ് സ്വർണ്ണം പൂശിയ പാളികള്‍ ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകള്‍ പരിഹരിക്കാനായി കൊണ്ടു പോയത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വർണ്ണം പൂശിയ പാളികള്‍ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തുലാമാസ പൂജകള്‍ക്കായി ഒക്ടോബർ 17 ന് നട തുറന്ന ശേഷമാകും സ്വർണ്ണം പൂശിയ പാളികള്‍ ദ്വാരപാലക ശില്പങ്ങളില്‍ പുനസ്ഥാപിക്കുന്നത്. ശ്രീ കോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികള്‍ക്കും ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
SUMMARY: The gold-plated layers on the Dwarpalaka sculptures will be restored on October 17th.
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…
ബെംഗളൂരു: ബെംഗളൂരു നോർത്ത് യൂണിവേഴ്‌സിറ്റി (ബിഎൻയു) വൈസ് ചാൻസലറായി പ്രൊഫസർ ബി കെ രവിയെ നിയമിച്ചു. കൊപ്പൽ സർവകലാശാലയുടെ വൈസ്…
ബെംഗളൂരു: ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ തീർഥാടകര്‍ സഞ്ചരിച്ച വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തുമക്കുരുവിലെ…
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…