തൃശൂർ: മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ പിടികൂടി ചികിത്സിക്കുന്ന ദൗത്യം ദുഷ്‌കരമാകുന്നു. ആനയുടെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ആനയെ നാളെ മയക്കുവെടിവെച്ച് ചികിത്സയ്ക്കായി കൊണ്ടുപോകാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.
അതിരപ്പള്ളിയില്‍ മസ്തകത്തിനു പരുക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കുന്നതിനു മുന്നോടിയായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി മോക് ഡ്രില്ലും നടത്തി. ആനയെ ചികിത്സിക്കുന്നതിനായി കോടനാട് നിര്‍മിക്കുന്ന കൂടിന്റെ നിര്‍മാണം രാത്രിയോടെ പൂര്‍ത്തിയാകും.
കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും എത്തിച്ച പുതിയ യൂക്കാലി മരങ്ങള്‍ ഉപയോഗിച്ചാണ് കൂടു നിര്‍മാണം. ബുധനാഴ്ച രാവിലെ മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കോടനാടേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായുള്ള കുങ്കിയാനകളെ കഴിഞ്ഞ ദിവസം തന്നെ കാലടി പ്ലാന്റേഷനില്‍ എത്തിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : The health condition of the elephant with a head injury is poor; it has been decided to administer a sedative tomorrow
ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…
ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…
മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു…
ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…