കണ്ണൂര്‍: പയ്യന്നൂര്‍ കരിവള്ളൂരില്‍ പോലീസുകാരിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍. സംഭവ ശേഷം ഒളിവില്‍ പോയ രാജേഷിനെ പുതിയ തെരുവില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. ബാറില്‍ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.
കരിവള്ളൂര്‍ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസറഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ആണ് ദിവ്യശ്രീ. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു.ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ദിവ്യശ്രീയും രാജേഷും തമ്മിൽ ദാമ്പത്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.
<BR>
TAGS : ARRESTED
SUMMARY : The husband who killed the policewoman in Kannur was arrested from the bar
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…