Categories: KERALATOP NEWS

പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; ആറ് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഇടുക്കി: മൂലമറ്റത്ത് തേക്കിൻകൂപ്പില്‍ പായയില്‍ പൊതിഞ്ഞ രീതിയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചത് കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശിയായ സാജൻ സാമുവലിനെയാണ്. സംഭവത്തില്‍ 6 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവരെല്ലാം തന്നെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. സംഘത്തില്‍ 8 പേരാണ് ഉള്ളത്. കേസില്‍ നിർണായകമായത് ഓട്ടോ ഡ്രൈവർ നല്‍കിയ മൊഴിയാണ്. മൃതദേഹം ഓട്ടോറിക്ഷയിലാണ് ഉപേക്ഷിക്കാനായി കൊണ്ടുപോയത്. സംശയം തോന്നിയ ഡ്രൈവറാണ് എസ് ഐയ്ക്ക് വിവരം നല്‍കിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു.

ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പ് മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തും. അതേസമയം മൃതദേഹം സാജന്റേതാണെന്ന നിഗമനത്തിലാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്.

മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നത്. ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കാപ്പ ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് സാജന്‍ സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.

TAGS : CRIME
SUMMARY : The incident where the dead body was found wrapped in a mat; Police detained six people

Savre Digital

Recent Posts

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂബൈല്‍ ജെ കുന്നത്തൂർ…

44 minutes ago

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കേരളം വിടാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…

2 hours ago

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ…

3 hours ago

പ്രശസ്ത തമിഴ് സംവിധായകൻ വേലു പ്രഭാകരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ…

3 hours ago

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ…

3 hours ago

കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി…

3 hours ago