‘ദി കേരള സ്റ്റോറി ‘; സെൻസര്‍ ബോര്‍ഡിന് നോട്ടീസ് അയച്ച്‌ കേരള ഹൈക്കോടതി

കൊച്ചി: ‘ദി കേരള സ്റ്റോറി 2’എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ സെൻസർ ബോർഡിന് നോട്ടീസ് അയച്ച്‌ കേരള ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സണ്‍ഷൈൻ പിക്‌ചേഴ്‌സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നിയമവിരുദ്ധമാണെന്നുമാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഹർജി അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ദി കേരള സ്റ്റോറി 2വിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കുകയും വെറുപ്പിന്റെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യുന്ന “ദി കേരള സ്റ്റോറി” എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകള്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം വികസനത്തിന്റെയും മതേതര ഐക്യത്തിന്റെയും പാതയില്‍ വിജയകരമായി തുടരുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, അപവാദ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

SUMMARY: ‘The Kerala Story’; Kerala High Court sends notice to Censor Board

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിടി പിരീഡില്‍ കളിക്കാന്‍ പോയി; അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍

പാലക്കാട്: പിടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി...

കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഷെട്ടഹള്ളി ബസ്സ്...

നിയമനത്തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട നിര്‍ണ്ണായക രേഖകള്‍ കൈമാറി പി എസ് സി

തിരുവനന്തപുരം: വലിയ വിവാദമായ നിയമനത്തട്ടിപ്പ് കേസില്‍ അന്വേഷണസംഘമായ ക്രൈംബ്രാഞ്ചിന് ആവശ്യപ്പെട്ട രേഖകള്‍...

ജന്തര്‍ മന്തറില്‍ പോലീസിന്റെ അപ്രതീക്ഷിത നീക്കം; സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി

ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനെ പോലീസ് ബലം...

മംഗളൂരുവില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: മംഗളൂരു ബണ്ട്വാളില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബെൽത്തങ്ങാടി സ്വദേശി...

കനത്ത മഴ: ദക്ഷിണ കന്നഡയിൽ ഇന്ന് സ്കൂളുകൾക്കും പി.യു. കോളജുകൾക്കും അവധി

മംഗളൂരു: ജില്ലയിൽ ശക്തമായ മഴ തുടരുകയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അതിശക്തമായ...

ബെംഗളൂരുവിലെ 100-ലധികം പ്രദേശങ്ങളിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ വൈദ്യുതി വിതരണ ശൃംഖലകളിൽ അറ്റകുറ്റപ്പണികളും പരിപാലന പ്രവർത്തനങ്ങളും...

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; 5 മണിക്കൂറിലേറെ വൈകി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ...

Related Articles

Popular Categories