ക്ലിഫ് ഹൗസിലെത്തി കാന്തപുരം വിഭാഗം നേതാക്കൾ നേതാക്കൾ, പിന്നാലെ മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കി.

കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കാന്തപുരത്തിന്റെ പരാമർശം മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ രംഗത്തെത്തിയിരുന്നു. പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ.പി. വിഭാഗം നേതാക്കൾ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കാന്തപുരത്തിന്റെ വിവാദ പരാമർശത്തെ തള്ളി മുഖ്യമന്ത്രി കടുത്ത നിലപാടാണ് സ്വീകരിച്ചത്. കാന്തപുരം ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും പുരോഗമന കേരളത്തിന് യോജിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേതെന്നും സതീശൻ വിമർശിച്ചിരുന്നു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് വിനാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നുമുള്ള നിലപാടിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
SUMMARY: The leaders of the Kanthapuram section reached Cliff House and later withdrew the Chief Minister’s Facebook post

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ദുബൈയിലെ ഏജൻസികളില്‍ നിന്ന് വിവരങ്ങള്‍ തേടാൻ ഇ.ഡി

കൊച്ചി: മുഹമ്മദ് റിയാസിനെതിരായ ഇഡി കേസില്‍ ഹവാല ഇടപാടുകളുടെ വിവരങ്ങള്‍ ദുബായില്‍...

മാസപ്പടിക്കേസില്‍ കേസില്‍ സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാടില്‍ പരസ്യവിമര്‍ശനവുമായി കെകെ രമ

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ നജഫ്ഗഡില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാല്...

കെ.എസ്.യു ആക്രമണ കേസ്; മുൻമന്ത്രി വീണാ ജോര്‍ജിന്റെ വീട്ടിലെത്തി മൊഴിയെടുത്ത് എസ്.ഐ.ടി

പത്തനംതിട്ട: കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍...

ഏഷ്യൻ പാരാ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

നഗോയ: 2026-ലെ ഏഷ്യൻ പാര ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ചരിത്രനേട്ടങ്ങളോടെ...

കോവളം സ്പാ പീഡനക്കേസ്: ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിയായ 16 വയസ്സുള്ള പെണ്‍കുട്ടി സ്പായില്‍ ക്രൂരമായ...

ട്രെയിനില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ പിഴയും തടവും; കര്‍ശന നടപടിയുമായി റെയില്‍വേ

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും സ്പീക്കറില്‍ പാട്ടോ...

Related Articles

Popular Categories