ബെംഗളൂരു: ഹൊസക്കെരെഹള്ളി ഫ്ലൈഓവർ യാഥാര്‍ഥ്യമാകുന്നു. ഫ്ലൈഓവറിലെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാക്കി ഈ ആഴ്ചയോടെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് തുറന്നുകൊടുക്കും തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം ഗതാഗതം അനുവദിക്കും.500 മീറ്റർ നീളമുള്ള മേൽപാലത്തിന്റെ നിർമാണം ഏകദേശം 90 ശതമാനം പൂർത്തിയായി. ഫ്ലൈഓവറിന്റെ മധ്യഭാഗം ടാർ ചെയ്തിട്ടുണ്ട്. ഇരുവശത്തും വെറ്റ് മിക്സ് പാകി. പെയിന്റിങ് ജോലികളും ഏതാണ്ട് പൂർത്തിയായതായും ഈ മാസം പകുതിയോടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) അധികൃതര്‍ അറിയിച്ചു.
പിഇഎസ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ഹൊസക്കെരെഹള്ളി ഫ്ലൈഓവറിന്റെ നിര്‍മാണം 2020 ആഗസ്റ്റിലാണ് ആരംഭിച്ചത്. 15 മാസത്തെ സമയപരിധിയാണ് ആദ്യം പാലം പൂർത്തിയാക്കാൻ നൽകിയിരുന്നത്. എന്നാൽ അഞ്ച് വർഷത്തേക്ക് സമയപരിധി നീട്ടി. നിർമ്മാണ കാലതാമസം കാരണം കടുത്ത ഗതാഗതക്കുരുക്കായിരുന്നു ഈ മേഖലയില്‍ നേരിട്ടത്. ഫ്ലൈഓവര്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ പി.ഇ.എസ് കോളജ്, ബനശങ്കരി എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ.
SUMMARY: The long wait is over; Hosakerehalli flyover to open soon
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…