തിരുവനന്തപുരം: വാട്ടർ ടാങ്കിൽ വെള്ളമുണ്ടോയെന്ന് നോക്കാൻ ടെറസിൽ കയറിയ ഗൃഹനാഥന് കാൽതെറ്റിവീണ് മരിച്ചു. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രൻ നായർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
ചുമട്ടുതൊഴിലാളിയായ രാജേന്ദ്രന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വീടിന് മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം ഉണ്ടോ എന്ന് നോക്കാന്‍ കയറിയതായിരുന്നു. ടെറസിന് പാര്‍ശ്വഭിത്തിയില്ലായിരുന്നതിനാല്‍ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു.
ഭാര്യ ലതാകുമാരിയും മകൻ രാഹുലും പുറത്തുപോയിരുന്ന സമയത്താണ് അപകടം നടന്നത്. മകൾ രാധു വീട്ടിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ മകളാണ് രാജേന്ദ്രനെ അവശനിലയിൽ കണ്ടത്. ഇതോടെ രാധു ബഹളം വച്ചു. മകളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സംസ്‌കരിച്ചു.
<br.
TAGS :
SUMMARY : The man who climbed onto the terrace to check if there was water in the water tank fell and died.
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…