കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ തിരിച്ചെത്തി

മലപ്പുറം:  മലപ്പുറത്ത് കാണാതായ തിരൂര്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ് നാടു വിട്ടതെന്ന് ഡെപ്യുട്ടി തഹസിൽദാർ പിബി ചാലിബ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ബുധാനാഴ്ച മുതലാണ് തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പി ബി ചാലിബിനെ കാണാതായത്. വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പോലീസിൽ പരാതി നൽകിയത്. കാണാതായതിന് പിന്നാലെ ചാലിബിന്റെ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു.

അതേസമയം, ചാലിബിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ഉഡുപ്പിയില്‍ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു. ചാലിബിന്റെ മൊബൈല്‍ ഫോണ്‍ ഇന്നലെ പുലര്‍ച്ചെയാണ് ഓണ്‍ ആയത്. പുലര്‍ച്ചെ രണ്ട് മണിക്ക് മൊബൈല്‍ ഫോണ്‍ ഓണ്‍ ആയി. പിന്നീട് രാവിലെ ഏഴ് മണിക്ക് ശേഷവും ഫോണ്‍ ഓണായി. തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുകയായിരുന്നു. ഒരു ബസ്സ്റ്റാന്റിലാണുള്ളതെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങിയെത്താമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ എവിടെയാണെന്നുള്ളത് വ്യക്തമാക്കിയിരുന്നില്ല.
<BR>
TAGS : MAN MISSING
SUMMARY : The missing Deputy Tehsildar of Tirur has returned

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വയോധികക്ക് ദാരുണാന്ത്യം

കോട്ടയം: റംബുട്ടാന്‍പഴം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കട്ടപ്പന പാറക്കടവ് പേഴത്തിനാൽ...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തി; ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി സ്കൈറൂട്ട് എയറോസ്പേസ്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്തിന് ചരിത്രനാഴികക്കല്ലായി മാറിയ നേട്ടത്തിൽ, ഹൈദരാബാദ്...

മലയാളം മിഷൻ പ്രവേശനോത്സവവും സർട്ടിഫിക്കറ്റ് വിതരണവും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിലെ ശ്രീറാം സമീക്ഷ പഠന കേന്ദ്രത്തിൽ...

‘ആഹാരത്തിന് രാഷ്ട്രീയമില്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കംമറിഞ്ഞ് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൊ​തി​ച്ചോ​ർ വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക്...

ചെന്നമ്മ ദേവഗൗഡയ്ക്ക് വിടനല്‍കാനൊരുങ്ങി കന്നഡ നാട്; സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ ഹാസനിൽ

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്. ഡി. ദേവെഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവെഗൗഡയുടെ...

14 ജില്ലകളിൽ യെല്ലോ അലർട്ട്; തീരദേശ കർണാടകയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര...

ലോകകപ്പ് ആവേശം; കേരളത്തിനു പിന്നാലെ മേഘാലയ, മണിപ്പൂർ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച വിദ്യാലയങ്ങൾക്ക് അവധി

ഇംഫാൽ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന് പിന്നാലെ കൂടുതൽ...

സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നില്‍

കൊച്ചി: സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ പെണ്‍കുട്ടി പോലീസിന് മുന്നിലെത്തി. എറണാകുളം...

Related Articles

Popular Categories