Categories: KERALATOP NEWS

കാണാതായ മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി;​ വെള്ളം വാങ്ങാനിറങ്ങിയപ്പോൾ ട്രെയിൻ പോയതായി മനു

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി നൽകിയ മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ പോയതിനാലാണ് ട്രെയിനിൽ കയറാൻ സാധിക്കാതിരുന്നതെന്ന് മനു വെളിപ്പെടുത്തി. ഫോൺ കയ്യിലില്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തിരുവല്ലയിൽ നിന്നും മനു തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.

മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യവെയാണ് മനുവിനെ നേരത്തെ കാണാതായത്. തിരുവനന്തപുരത്ത് നിന്നും ആന്ധ്രാപ്രദേശിലേക്ക് ഐലൻഡ് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു മനുവും കുടുംബവും. മാവേലിക്കര റെയിൽവെ സ്റ്റേഷൻ കഴിഞ്ഞ ശേഷം മകനെ കാണാതായെന്നാണ് രക്ഷകർത്താക്കൾ പരാതി നൽകിയത്. കോട്ടയം റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ അച്ഛനും അമ്മയും പരാതി നൽകുകയായിരുന്നു. മനുവിന്റെ ഫോണടക്കം ട്രെയിനിലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പോലീസും മനുവിനായി അന്വേഷണം തുടങ്ങിയിരുന്നു.
<BR>
TAGS : MISSING CASE
SUMMARY : The missing magician Manu Poojapura was found; when he went to buy water, he found out that the train had left

Savre Digital

Recent Posts

സ‌‌‌ർക്കാ‌ർ ഉദ്യോഗസ്ഥയെ പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടിക്കൊന്നു; നാലുപേ‌ർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…

23 minutes ago

മണ്ഡല മകരവിളക്ക് മഹോത്സവം നാളെ മുതല്‍

ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…

45 minutes ago

പാചകവാതക ലോറി മറിഞ്ഞ് അപകടം, വാതക ചോർച്ച; വാഹനങ്ങൾ വഴിതിരിച്ചു വിട്ടു

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ‌് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.തെ​ങ്കാ​ശി പാ​ത​യി​ൽ ചു​ള്ളി​മാ​നൂ​രി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ…

1 hour ago

‘ചെറുകഥകൾ കാലത്തിന്റെ സൂക്ഷ്മവായനകൾ’-പലമ സെമിനാർ

ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ  അഭിപ്രായപ്പെട്ടു.  പലമ…

1 hour ago

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വവുമായി തര്‍ക്കം; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…

2 hours ago

തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി; ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ പാര്‍ട്ടി വിട്ടു

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…

3 hours ago