Categories: TAMILNADUTOP NEWS

നിയമസഭയില്‍ ദേശീയഗാനം ആലപിച്ചില്ല; ഗവര്‍ണര്‍ ഇറങ്ങിപ്പോയി

ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച്‌ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രസംഗം നടത്താന്‍ വിസമ്മതിക്കുകയും ഗവര്‍ണര്‍ വായിക്കേണ്ട പതിവ് പ്രസംഗം നിയമസഭാ സ്പീക്കര്‍ നടത്തുകയും ചെയ്തു. നിയമസഭ തുടങ്ങുമ്പോഴും ഒടുക്കവും ദേശീയഗാനം ആലപിക്കണമെന്ന ഗവര്‍ണറുടെ ആവശ്യം സഭ അംഗീകരിക്കാതെ വന്നതോടെയായിരുന്നു വിവാദം.

എന്നാല്‍ ദേശീയ ഗാനം ഒഴിവാക്കിയതല്ലെന്നും നയപ്രഖ്യാപനത്തിന് ശേഷമാണ് ദേശീയ ഗാനം ആലപിക്കാറുള്ളതെന്നുമാണ് സർക്കാർ വിശദീകരണം. തുടർച്ചയായ മൂന്നാം തവണയാണ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ അസാധാരണ രംഗങ്ങള്‍ ഉണ്ടാകുന്നത്. നേരത്തെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഒഴിവാക്കുകയോ ഒരു വരി മാത്രം വായിച്ചു മടങ്ങുകയോ ചെയ്തിട്ടുള്ള ഗവർണർ ഇത്തവണ സഭ സമ്മേളിച്ച്‌ മിനിറ്റുകള്‍ മാത്രമായപ്പോള്‍ ഇറങ്ങിപ്പോയി.

സഭ ചേർന്നപ്പോള്‍ തുടക്കം തന്നെ തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ തമിഴ് തായ് വാഴ്ത്തുകള്‍ പാടി. പിന്നാലെ ഗവർണർ ആർ എൻ രവി ദേശീയ ഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കറും മുഖ്യമന്ത്രിയും ഇതിന് തയ്യാറായില്ല.

നയപ്രഖ്യാപന പ്രസംഗം നടത്താതെ ഉടൻ തന്നെ ആർ എൻ രവി നിയമസഭ വിട്ടു. സർക്കാർ ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് കാട്ടി രാജ്ഭവൻ വിശദീകരണകുറിപ്പ് ഇറക്കി. സാധാരണ നിലയില്‍ അവസാനമാണ് ദേശീയഗാനം ആലപിക്കാനുള്ളതെന്നും ഇത് അജണ്ടയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ തിരിച്ചടിച്ചു.

TAGS : LATEST NEWS
SUMMARY : The National Anthem was not sung in the Assembly; The governor went down

Savre Digital

Recent Posts

ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; ജനുവരി 9ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…

8 hours ago

റെയിൽവേയുടെ പുതുവത്സര സമ്മാനം; വിവിധ ട്രെയിനുകളുടെ യാത്ര സമയം കുറച്ചു

തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…

9 hours ago

‘പോറ്റി ആദ്യം കേറിയത് സോണിയാഗാന്ധിയുടെ വീട്ടിൽ’, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…

9 hours ago

പിഎസ്‍സി: വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…

10 hours ago

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…

10 hours ago

വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു

വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…

11 hours ago