Categories: KERALATOP NEWS

വീട്ടിലെ പട്ടി നിര്‍ത്താതെ കുരച്ചു; യുവതിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച്‌ അയല്‍വാസികള്‍

കോട്ടയം: വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച്‌ അയല്‍വാസിയായ പിതാവും മകനും. വൈക്കം പനമ്പുകാട് മത്സ്യവില്‍പന തൊഴിലാളിയായ പ്രജിതയെയാണ് അയല്‍വാസികള്‍ വീട്ടില്‍ കയറി മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം.

മർദനത്തില്‍ യുവതിയുടെ തലയ്ക്കും കണ്ണിനും പരുക്കേറ്റു. ഇവർ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ഹരികൃഷ്ണനും അച്ഛൻ കൈലാസനും മദ്യപിച്ചെത്തി തന്നെ മർദിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS : LATEST NEWS
SUMMARY : The dog in the house barked non-stop; the neighbors entered the house and brutally beat the woman

Savre Digital

Recent Posts

കാറിൻ്റെ കണ്ണാടിയില്‍ ബൈക്ക് തട്ടി; ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഒക്ടോബർ 25 ന് രാത്രി നഗരത്തിലെ…

32 minutes ago

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന്‍ ക്യാബിനറ്റ് പദവിയോടെ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. കാബിനറ്റ് പദവി നല്‍കി അദ്ദേഹത്തെ മന്ത്രിസഭയില്‍…

1 hour ago

ആറ് വയസുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല…

2 hours ago

മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റില്‍ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു…

2 hours ago

സ്വർണവിലയില്‍ വൻ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…

3 hours ago

ശ്വാസംമുട്ടി ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…

4 hours ago