Categories: TOP NEWS

മൂന്ന് പേരുടെ നിപ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: നിപാ രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതി വിലയിരുത്തി. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ സമ്പർക്കപ്പട്ടികയിൽ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.

രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും 28 പേർ പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.
<BR>

TAGS : KERALA | NIPAH VIRUS
SUMMARY ;

Savre Digital

Recent Posts

അപമര്യാദയായി പെരുമാറി: സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…

11 minutes ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…

18 minutes ago

മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ…

28 minutes ago

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയതിന് പിന്നാലെ…

40 minutes ago

‘ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കും’; ബി രാകേഷ്

തിരുവനന്തപുരം: ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാകേഷ്. സംഘടന യോഗത്തിനുശേഷം കൂടുതല്‍ തീരുമാനം ഉണ്ടാകും.…

1 hour ago

ഇൻഡിഗോ പ്രതിസന്ധി; ഇതുവരെയായി 827 കോടി രൂപ റീഫണ്ട് നല്‍കി

ഡല്‍ഹി: കഴിഞ്ഞ ഒരാഴ്ചയായി രാജ്യവ്യാപകമായി നീണ്ടുനിന്ന വ്യോമയാന പ്രതിസന്ധിക്ക് ഒടുവില്‍ ഇതുവരെ 827 കോടി രൂപ റീഫണ്ട് നല്‍കി ഇന്‍ഡിഗോ.…

2 hours ago