ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ പ്രദേശവാസിയായ യുവതി ഭാഷപ്രശ്നത്താല്‍ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ബാങ്കിലെത്തിയ യുവതി ഉദ്യോഗസ്ഥയോട് കന്നഡയിൽ സംസാരിച്ചെങ്കിലും ഉദ്യോഗസ്ഥയ്ക്ക് കന്നഡ അറിയാത്തതിനെ തുടർന്ന് ഇംഗ്ലീഷില്‍ മറുപടി നല്‍കിയതാണ് പ്രശ്നമായത്. തനിക്ക് കന്നഡയില്‍ സംസാരിക്കാന്‍ അറിയില്ലെന്നും ഇംഗ്ലീഷിൽ മറുപടി പറയാം എന്നും ബാങ്ക് ഉദ്യോഗസ്ഥ പറഞ്ഞെങ്കിലും ഇടപാടുകാരിയായ യുവതി തനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നും മറുപടി നൽകി. അക്കൗണ്ടില്‍ നിന്നും അപ്രതീക്ഷിതമായി പണം നഷ്ടപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനാണ് യുവതി ബാങ്കിലെത്തിയത്. യുവതി പറയുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയുന്നില്ലെന്നാണ് മലയാളിയായ ബാങ്ക് ഉദ്യോഗസ്ഥ പറയുന്നത്.
ചിക്കമഗളുരുവിലെ എഐടി സര്‍ക്കിള്‍ കനാറ ബാങ്ക് ബ്രാഞ്ചിലാണ് സംഭവം. ഇരുവരുടെയും സംഭാഷണങ്ങളുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കന്നഡ സേന അടക്കമുള്ള പ്രാദേശിക കന്നഡ ഭാഷാ സംഘടനകൾ വിമർശനവുമായി രംഗത്തെത്തി. ഗ്രാമീണ മേഖലയിൽ ഹിന്ദിയോ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കാത്ത സാധാരണക്കാർക്കും കൃഷി ഉപജീവനമായിരിക്കുന്നവർക്കും ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാൻ ജീവനക്കാരുടെ ഭാഷാപരിമിതി പ്രശ്നമാകുന്നതായി അവർ ചൂണ്ടിക്കാണിച്ചു. കന്നഡ സംസാരിക്കാൻ അറിയുന്ന ജീവനക്കാരെ ബാങ്കുകൾ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി ബാങ്ക് രംഗത്തെത്തി. ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുറത്തിറക്കിയ പ്രസ്താവനയിൽ “കന്നഡ ഞങ്ങളുടെ അടിത്തറയാണ്, നിങ്ങളുടെ പിന്തുണ ഞങ്ങളുടെ ശക്തിയാണ്. കനറാ ബാങ്കിന് കർണാടക ഒരു സംസ്ഥാനം മാത്രമല്ല, അത് ഞങ്ങളുടെ ജന്മനാടാണ്. കന്നഡ ഞങ്ങൾക്ക് ഒരു ഭാഷ മാത്രമല്ല, അതൊരു വികാരമാണ്, അഭിമാനമാണ്. സംസ്ഥാനത്തെ ഓരോ ശാഖയിലും പ്രാദേശിക ഭാഷയിൽ സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്നും ബാങ്ക് അറിയിച്ചു. ഇന്ത്യയുടെ ബഹുഭാഷാ സ്വഭാവം കാരണം ചിലപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ നിയമിക്കേണ്ടിവരാറുണ്ടെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
SUMMARY: The officer’s reply to the woman who arrived at the bank was in English, the woman said that she should speak in Kannada and that she did not know English.
തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത് 24ന് ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള…
ബെംഗളൂരു: ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാസ്ക്…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ…
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…